അമിത് ഷാ അഹങ്കാരം ഉപേക്ഷിക്കണം, ബുറാഡിയിലേക്കില്ല, ദില്ലിയുടെ അതിര്‍ത്തികള്‍ വളയും: കര്‍ഷകര്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

അമിത് ഷാ അഹങ്കാരം ഉപേക്ഷിക്കണം, ബുറാഡിയിലേക്കില്ല, ദില്ലിയുടെ അതിര്‍ത്തികള്‍ വളയും: കര്‍ഷകര്‍

ന്യൂ​ഡ​ല്‍​ഹി(www.kasaragodtimes.com 29.11.2020): ക​ര്‍​ഷ​ക​ പ്രതിഷേധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഉ​പാ​ധി​ക​ള്‍​വ​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ക​ര്‍​ഷ​ക​ര്‍ രംഗത്ത്. ഉ​പാ​ധി​ക​ളോ​ടെ ച​ര്‍​ച്ച​യാ​വാ​മെ​ന്ന അ​മി​ത് ഷാ​യു​ടെ ന​യം ശ​രി​യ​ല്ലെ​ന്നും തു​റ​ന്ന മ​ന​സോ​ടെ​യാ​ണു ച​ര്‍​ച്ച​യ്ക്കു വി​ളി​ക്കേ​ണ്ട​തെ​ന്നും ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ പ​ഞ്ചാ​ബ് പ്ര​സി​ഡ​ന്‍റ് ജ​ഗ​ജി​ത് സിം​ഗ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചേ​രു​ന്ന യോ​ഗ​ത്തി​നു​ശേ​ഷം ഇക്കാര്യങ്ങള്‍ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

ക​ര്‍​ഷ​ക​ര്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചാ​ല്‍ ച​ര്‍​ച്ച​യാ​വാ​മെ​ന്നാ​ണു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്. ക​ര്‍​ഷ​ക​രു​ടെ ഏ​തു പ്ര​ശ്ന​വും ച​ര്‍​ച്ച ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ണെ​ന്നും എ​ന്നാ​ല്‍ അ​തി​നു​മു​ന്പു പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ച ഇ​ട​ത്തേ​ക്കു സ​മ​രം മാ​റ്റ​ണ​മെ​ന്നും അ​മി​ത് ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു.