3500 രൂപ അക്കൗണ്ടിൽ എത്തിയെന്ന സന്ദേശം വന്നാൽ തുറക്കരുത്; മുന്നറിയിപ്പുമായി പോലീസ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

3500 രൂപ അക്കൗണ്ടിൽ എത്തിയെന്ന സന്ദേശം വന്നാൽ തുറക്കരുത്; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞുളള അജ്ഞാത സന്ദേശത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും കേരള പൊലീസ് വ്യക്തമാക്കി.
ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് സന്ദേശം വന്നത്. +91 7849821438 +917849835976എന്ന നമ്ബറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം വരുന്നത്. തിരിച്ച്‌ വിളിക്കുമ്ബോള്‍ നമ്ബര്‍ സ്വിച്ച്‌ ഓഫുമാണ്.
ഇത് സംബന്ധിച്ച്‌ പരാതി വന്ന് തുടങ്ങിയതോടെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസും രംഗത്തെത്തുകയായിരുന്നു. അപരിചിതര്‍ക്ക് ആരും പണമയക്കില്ലെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പോലീസ് ആവശ്യപ്പെടുന്നത്.