നൂ കാംപില്‍ റെയ്ഡ്; ബെര്‍തോമ്യൂ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ കസ്റ്റഡിയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നൂ കാംപില്‍ റെയ്ഡ്; ബെര്‍തോമ്യൂ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ കസ്റ്റഡിയില്‍

ബാഴ്‌സലോണ(സ്പെയിൻ) ;(www.kasaragodtimes.com 01.03.2021) ലാലിഗ സൂപ്പര്‍ ടീമായ ബാഴ്‌സലോണയുടെ നൂ കാംപ് ഹെഡ് ക്വാട്ടേഴ്‌സില്‍ റെയ്ഡ്. മുന്‍ പ്രസിഡന്റ് ജോസഫ് മരിയ ബെര്‍തോമ്യൂ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തതു. അറസ്റ്റ് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക വൃത്തങ്ങള്‍ റെയ്ഡ് നടന്നുവെന്ന് മാത്രമാണ് സ്ഥിരീകരിച്ചത്. അറസ്റ്റുണ്ടായോ എന്നത് സംബന്ധിച്ച ചോദ്യത്തിന് ക്ലബ് അധികൃതര്‍ മറുപടി പറഞ്ഞില്ല. കാര്യങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യാനാണ് ക്ലബിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

ബാര്‍സ ഗേറ്റ് എന്നറിയപ്പെടുന്ന വിവാദ സംഭവമാണ് ഇപ്പോള്‍ നടന്ന അറസ്റ്റിന് പിന്നിലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെര്‍ത്യാമൂവിനെതിരെ പ്രതികരിച്ച താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നടന്ന 'ഓപ്പറേഷനെയാണ്' ബാര്‍സാ ഗേറ്റ് എന്ന് വിളിപ്പേരിട്ടിരിക്കുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

2020 ഓക്ടോബറിലാണ് വിവാദങ്ങള്‍ അന്ത്യം കുറിച്ച്‌ ബെര്‌തോമ്യൂ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. എന്നാല്‍ രാജി അവസാനിപ്പിക്കുമെന്ന് കരുതിയ വിവാദങ്ങള്‍ പുക മാത്രമാണ് ഇതുവരെ കണ്ടതെന്ന് സാമ്ബത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ഏജന്‍സികള്‍ വ്യക്തമാക്കി. ലോക ഫുട്‌ബോളിന്റെ രാജകുമാരന്‍ സാക്ഷാല്‍ ലയണല്‍ മെസിയെപ്പോലും സമ്മര്‍ദ്ദത്തിലാക്കുന്ന ദിനങ്ങളാണ് ഇനി ബാഴ്‌സയെ കാത്തിരിക്കുന്നത്. ബെര്‍തോമ്യൂവിന്റെ അറസ്റ്റ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

ബാഴ്സയുടെ പ്രസിഡന്റായി ബെര്‍തോമ്യു 2014ലാണ് ചുമതലയേറ്റത്. പിന്നീട് ഫുട്‌ബോള്‍ ക്ലബ് എന്ന നിലയില്‍ മാത്രമല്ല, സാമ്ബത്തിക ക്രയവിക്രയങ്ങളുടെ കാര്യത്തിലും ബാഴ്‌സ വിവാദത്തില്‍ അകപ്പെട്ടു. പുതിയ താരങ്ങളെ സൈന്‍ ചെയ്യാതിരുന്നതും സാമ്ബത്തിക പ്രശ്നങ്ങളും ബെര്‍തോമ്യുവിനെതിരെ പ്രതിഷേധം ശക്തമാക്കി. ചാമ്ബ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിക്കിനോട് 8-2ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ആരാധകര്‍ പ്രതിഷേധവുമായി എത്തി.

ഇതാണ് രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ബെര്‍തോമ്യുവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ഇരുപതിനായിരത്തിലധികം ആരാധകര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയും ഇതോടെ പ്രതിഷേധമറിയിച്ചു. അര്‍ജന്റീനയോളം തനിക്ക് പ്രിയ്യപ്പെട്ട ടീമില്‍ നിന്ന് മെസി ട്രാന്‍സ്ഫറിനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നു. ഇതോടെയാണ് ബെര്‍തോമ്യൂ രാജിവെച്ച്‌ മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.