ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇംഗ്ലണ്ട്; റെക്കോര്‍ഡ്

നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇംഗ്ലണ്ട് (498 റണ്‍സ്).

ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇംഗ്ലണ്ട്; റെക്കോര്‍ഡ്

നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇംഗ്ലണ്ട് (498 റണ്‍സ്). ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ട് താരങ്ങളായ ഫില്‍ സാല്‍ട്ട്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ സെഞ്ച്വറി നേടി.( england won against netherlands in one day cricket match)

2018ല്‍ ആസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ 481 റണ്‍സെന്ന റെക്കോഡാണ് പുതുക്കിയത്.ഓപണര്‍ ഫില്‍ സാല്‍ട്ട് 93 പന്തില്‍ 122ഉം ഡേവിഡ് മലാന്‍ 109 പന്തില്‍ 125ഉം റണ്‍സാണ് അടിച്ചെടുത്തത്. സ്‌ഫോടനാത്മകമായ ബാറ്റിങാണ് ജോസ് ബട്‌ലര്‍ കാഴ്ച വച്ചത്.