വംശീയവും ലൈംഗികവുമായ ട്വീറ്റ്; ഒല്ലി റോബിന്‍സന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി ഇംഗ്ലണ്ട്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വംശീയവും ലൈംഗികവുമായ ട്വീറ്റ്; ഒല്ലി റോബിന്‍സന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി ഇംഗ്ലണ്ട്

ഇംഗ്ലണ്ട്: (www.kasaragodtimes.com 07.06.2021) ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച ഇംഗ്ലീഷ് താരം ഒല്ലീ റോബിന്‍സണെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഇംഗ്ലണ്ട്. 2012-2013ലും വംശീയവും ലൈംഗീകവുമായ ട്വീറ്റുകള്‍ ചെയ്തതിന്റെ പേരിലാണ് നടപടി.

എട്ട് വര്‍ഷം മുമ്ബ് പ്രായത്തിന്റെ പക്വതക്കുറവുകൊണ്ട് സംഭവിച്ച ട്വീറ്റുകളുടെ പേരില്‍ റോബിന്‍സന്‍ മാപ്പ് പറഞ്ഞെങ്കിലും ഉള്‍ക്കൊള്ളാന്‍ ഇസിബി തയ്യാറായില്ല. 'ഇതുവരെയുള്ള എന്റെ കരിയറില്‍ ഏറ്റവും വലിയ ദിനങ്ങളിലൊന്നാണത്. ഞാന്‍ ചെയ്ത വംശീയപരവും ലൈംഗീകവുമായ ട്വീറ്റുകള്‍ എന്നെ ലജ്ജിപ്പിക്കുന്നു. അവ ഇന്ന് പരസ്യമാണ്. ഞാന്‍ ഒരു വംശീയവെറിയനോ ലൈംഗിക വാദിയോ അല്ലെന്ന് ഈ അവസരത്തില്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു'-27കാരനായ റോബിന്‍സന്‍ ഇസിബിയോട് പറഞ്ഞു. എന്നാല്‍ മാപ്പ് അപേക്ഷയില്‍ ഒതുങ്ങുന്ന പ്രശ്‌നമല്ലെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിതെന്നുമായിരുന്നു ഇസിബിയുടെ നിലപാട്.

എന്നാല്‍ കൗണ്ടി ക്രിക്കറ്റില്‍ താരത്തിന് കളി തുടരാം.നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമില്‍ നിന്ന് മാത്രമാണ് വിലക്ക്. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ത്തന്നെ ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടി ഉണ്ടായേക്കും.