ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് ആശങ്ക; മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് ആശങ്ക; മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചു

മാഞ്ചസ്റ്റർ: ഇം​ഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് ആശങ്കയാണ് കാരണം. കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ ടീം അറിയിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതായി ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. 

മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പടെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലെ നാല് പേർക്ക് ഇതിനകം കൊവിഡ് പിടിപെട്ടത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ ഇന്ത്യൻ ടീമിലെ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും സുരക്ഷ മുൻനിർത്തി താരങ്ങൾ മത്സരത്തിന് വിസമ്മതിക്കുകയായിരുന്നു.