ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ട് പോയി, ഭീഷണിപ്പെടുത്തി '; ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി കെ സുന്ദര

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ട് പോയി, ഭീഷണിപ്പെടുത്തി '; ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി കെ സുന്ദര

കാസര്‍കോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടില്‍ വച്ചാണ് മൊഴിയെടുപ്പ് നടന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്.
ഇന്നലെ പരാതിക്കാരനായ വിവി രമേശന്‍റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ പണം നല്‍കുന്നതിന് മുന്‍പ് ബിജെപി പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും തടങ്കലില്‍വച്ചെന്നും സുന്ദര പറഞ്ഞിട്ടുണ്ട്. ബി ജെ പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമുള്ള മൊഴി തന്നെയാണ് കെ.സുന്ദര ക്രൈം ബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചത്
മഞ്ചേശ്വരത്തെ നാമിനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരക്ക്കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .ബിജെപി നേതാക്കള്‍ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന് സുന്ദര  വെളിപ്പെടുത്തിയിരുന്നു.