ചായയെ ചൊല്ലിയുണ്ടായ വാക്കുതർക്കം സഹപ്രവർത്തകന്റെ വിരലുകൾ മുറിച്ച തൊഴിലാളിക്ക് മൂന്നു മാസം തടവ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ചായയെ ചൊല്ലിയുണ്ടായ വാക്കുതർക്കം സഹപ്രവർത്തകന്റെ വിരലുകൾ മുറിച്ച തൊഴിലാളിക്ക് മൂന്നു മാസം തടവ്

ദുബായ്:(www.kasaragodtimes.com 04.03.2021) ചായയെ ചൊല്ലിയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് സഹപ്രവർത്തകന്റെ വിരലുകൾ മുറിച്ച തൊഴിലാളിക്ക് മൂന്നു മാസം തടവ്. ദുബായിലാണ് സംഭവം. ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അറിയാതെ വായിൽ നിന്ന് ചായ സഹപ്രവർത്തകന്റെ മുഖത്തേക്ക് തെറിക്കുകയായിരുന്നു. ഇതായിരുന്നു സംഭവത്തിന്റെ തുടക്കം. റസ്റ്റോറന്റിന്റെ അകത്ത് വച്ചായിരുന്നു സംഭവം. വായിൽ നിന്ന് ചായ തെറിച്ച ദേഷ്യത്തിൽ അഫ്ഘാൻ സ്വദേശിയായ സഹപ്രവർത്തകൻ ഇയാളുടെ രണ്ടു വിരലുകൾ കത്തി ഉപയോഗിച്ച് അരിയുകയായിരുന്നു. അതേസമയം, മൂന്നു മാസത്തെ തടവ് കഴിഞ്ഞാൽ ഇയാളെ നാടു കടത്താനും നിർദ്ദേശമുണ്ട്.

അഫ്ഘാനിസ്ഥാൻ സ്വദേശിയായ പ്രതി ഇരയെ ശാരീരികമായി ആക്രമിച്ചതായും അഞ്ചു ശതമാനത്തോളം വൈകല്യം ഉണ്ടാക്കിയതായും ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. പാകിസ്ഥാൻ സ്വദേശിക്കാണ് ഇയാളുടെ ആക്രമണത്തിൽ വിരൽ നഷ്ടമായത്.