ഡല്‍ഹിയില്‍ 65 കാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഡല്‍ഹിയില്‍ 65 കാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഡൽഹി ബുരാരിയിൽ 65കാരിയായ സ്ത്രീയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജവതി ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ രാജവതി ദേവിയുടെ മകനും മരുമകളും വീട്ടിലുണ്ടായിരുന്നില്ല. ഇവർ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ അമ്മയെ കണ്ടത്. രാജവതിയുടെ ഇടതുകാലിന് പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുരാരിയിലെ കമൽപൂർ നിവാസിയാണ് രാജ്‌വതി. പ്രതികൾ വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിന് തെളിവുകളില്ല. അതിനാൽ തന്നെ രാജവതിക്ക് പരി‍ചയമുണ്ടായിരുന്നവരാകാം കൊലപാകതത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നി​ഗമനം. കൊലപാതകത്തിന് ശേഷം അക്രമികൾ വീടിന് തീകൊളുത്താൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും രാജവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണത്തിൽ വ്യക്തത ലഭിക്കൂവെന്നും പൊലീസ് അറിയിച്ചു.