15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ തീരുമാനം
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ന്യൂഡല്‍ഹി : 15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുന്നു. കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാനാണ് നീക്കം. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റേതാണ് നിര്‍ദ്ദേശം.
2022 ഏപ്രിലില്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഈ നിര്‍ദേശത്തിന് കീഴില്‍ വരുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ബജറ്റില്‍ അവതരിപ്പിച്ച സ്ക്രാപ്പേജ് പോളിസി അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശം.