സീരിയല്‍ നടിയുടെ മരണം; കേസ് അന്വേഷണം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സീരിയല്‍ നടിയുടെ മരണം; കേസ് അന്വേഷണം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി

ചെന്നൈ(www.kasaragodtimes.com 07.01.2021 Thursday): സീരിയല്‍ നടി ചിത്രയുടെ മരണത്തില്‍ കേസന്വേഷണം ചെന്നൈ പോലീസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരിക്കുന്നു. കഴിഞ്ഞമാസം ഒന്‍പതിന് പുലര്‍ച്ചെയാണ് നസ്രത്‌പേട്ടയിലെ സ്വകാര്യഹോട്ടലില്‍ നടി ചിത്രയെ മരിച്ചനിലയില്‍ കണ്ടെത്തുകയുണ്ടായത്. ചിത്രയുടെ അച്ഛന്‍ കാമരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നസ്രത്ത്പേട്ട പോലീസാണ് കേസ് അന്വേഷണം നടത്തുകയുണ്ടായത്. ചിത്ര ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഭര്‍ത്താവ് ഹേമന്ദിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

ഇരുവരുടെയും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് അധികനാളായിട്ടില്ലാത്തതിനാല്‍ പോലീസന്വേഷണത്തിന് സമാന്തരമായി ശ്രീപെരുംപുതൂര്‍ ആര്‍.ഡി.ഒ. യും അന്വേഷണം നടത്തുകയുണ്ടായി. മരണത്തിന് പിന്നില്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള പീഡനമുണ്ടായിട്ടില്ലെന്നും മറ്റേതോ കാരണത്താല്‍ നടി ജീവനൊടുക്കിയിരിക്കാമെന്നുമാണ് ആര്‍.ഡി.ഒ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.