ഇതിഹാസതാരം ഡേവിഡ് വിയ ഐഎസ്‌എൽ ക്ലബ് ഒഡീഷ എഫ്‌സിയിലേക്ക്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഇതിഹാസതാരം ഡേവിഡ് വിയ ഐഎസ്‌എൽ ക്ലബ് ഒഡീഷ എഫ്‌സിയിലേക്ക്

ഒഡീഷ; (www.kasaragodtimes.com 06.05.2021) ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിയുടെ ഗ്ലോബല്‍ ഫുട്ബോള്‍ ഓപ്പറേഷന്‍സിന്റെ മേല്‍നോട്ടം വഹിക്കാന്‍ സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസതാരം ഡേവിഡ് വിയ. ഒഡിഷ എഫ് സി അവരുടെ ഔദ്യോഗിക പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ടെക്നിക്കല്‍ ഫുട്ബോള്‍ കമ്മറ്റിയില്‍ ഒഡിഷയുടെ മുന്‍ മുഖ്യ പരിശീലകന്‍ ജോസെപ് ഗൊമ്ബാവോയും വിക്ടര്‍ ഓനെറ്റെയും ഭാഗമാകും. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായാണ് ഐഎസ്‌എല്ലില്‍ ഒഡിഷ പുറത്തു പോയത്. എന്നാല്‍ വിയയെ പോലുള്ള താരത്തിന്റെ മേല്‍നോട്ടം ടീമിന്റെ വരുംകാല പ്രകടനത്തിലും മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബും ആരാധകരും. 2008 ല്‍ യുവേഫയുടെ യൂറോ കപ്പും 2010 ല്‍ ലോകകപ്പ് കിരീടവും സ്പെയിന്‍ സ്വന്തമാക്കുമ്ബോള്‍ ടീമിലെ ഭാഗമായിരുന്നു ഡേവിഡ് വിയ. സ്പെയിനിന്‌ വേണ്ടി 98 മത്സരങ്ങള്‍ കളിച്ച വിയ 59 ഗോളുകള്‍ നേടിയിട്ടുണ്ട്. കരിയറില്‍ 15 കിരീടം സ്വന്തമാക്കിയ താരം അത്ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ, വലന്‍സിയ തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.