കാസര്‍കോട് പറക്കളായിയില്‍ സിപിഎം- ബിജെപി സംഘര്‍ഷം ; യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് പറക്കളായിയില്‍ സിപിഎം- ബിജെപി സംഘര്‍ഷം ; യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

കാസര്‍കോട്(www.kasaragodtimes.com 07.04.2021): നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സിപി‌എം വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടു. കാസര്‍കോട്ട് സിപി‌എം ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു. ശ്രീജിത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബി.ജെ.പി. ആരോപിച്ചു.

ശ്രീജിത്തിന്റെ ഇരു കാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെ അമ്ബലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു സംഘര്‍ഷം ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തിന് നേരെ ആക്രമണമുണ്ടായത്.

അമ്ബലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ പാനൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ (21) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പുല്ലൂക്കര മുക്കില്‍ പീടികയില്‍ വച്ചാണ് ആക്രമണമുണ്ടായത്.