വാക്സിനേഷനു ശേഷം ആദ്യ റിവ്യൂ മീറ്റിംഗ്; കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ആറുമണിക്ക് ആരോഗ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വാക്സിനേഷനു ശേഷം ആദ്യ റിവ്യൂ മീറ്റിംഗ്; കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ആറുമണിക്ക് ആരോഗ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ഇന്നുമുതല്‍ ആരംഭിച്ചു. ഈ പശ്ചാത്തലത്തില്‍ ഇന്ന് ആറുമണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍ ആരോഗ്യമന്ത്രിമാരുമായി റിവ്യൂ മീറ്റിംഗ് നടത്തും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. അതേസമയം, സംസ്ഥാനത്തും കോവിഡ് വാക്സിനേഷന്‍ ഇന്ന് ആരംഭിച്ചു. സംസ്ഥാനത്ത് 133 കുത്തിവെയ്പ്പ് കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും മറ്റു ജില്ലകളില്‍ ഒമ്ബതു കേന്ദ്രങ്ങള്‍ വീതവുമാണ് ക്രമീകരിച്ചിരിക്കുന്നത്.
നടക്കുന്ന എല്ലാകേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജില്ലാ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ടൂ വേ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.
ഓരോരുത്തര്‍ക്കും 0.5 എം.എല്‍. കോവിഷീല്‍ഡ് വാക്സിനാണു കുത്തിവെക്കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് രണ്ടാമത്തേത്. രജിസ്റ്റര്‍ചെയ്തവര്‍ക്ക് എവിടെയാണ് വാക്സിന്‍ എടുക്കാന്‍പോകേണ്ടതെന്ന വിവരം എസ്.എം.എസ് ആയി ലഭിക്കും.