കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം

തിരുവനന്തപുരം(www.kasaragodtimes.com 16.01.2020): കോവിഡ് വാക്സിനേഷന് കേരളം സുസജ്ജം. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളില്‍ ശനിയാഴ്ച വാക്സിനേഷന് നടക്കും. എറണാകുളം ജില്ലയില്‍ 12 ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളാണുള്ളത്. മറ്റു ജില്ലകളില്‍ ഒമ്ബതുവീതവും. രാജ്യത്ത് മൂന്ന് ലക്ഷം പേരാണ് ആദ്യദിനം പ്രതിരോധ കുത്തിവെപ്പ് എടുക്കുക.
വിതരണ യജ്ഞം ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസം സംസ്ഥാനത്ത് ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്.രാവിലെ ഒമ്ബത് മുതല്‍ അഞ്ച് വരെയാണ് സമയം. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്സിന് എടുക്കാന്‍ എത്തേണ്ടതെന്ന് എസ്.എം.എസ് ലഭിക്കും. വാക്സിന് നല്കാന് ഒരാള്‍ക്ക് നാലുമുതല്‍ അഞ്ചു മിനിറ്റ് വരെ സമയമെടുക്കും.വാക്സിന് കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. എല്ലാ കേന്ദ്രത്തിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി.