മരണത്തിലും ഒരുമിച്ച്; ഇരട്ടസഹോദരങ്ങൾ മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മരണത്തിലും ഒരുമിച്ച്; ഇരട്ടസഹോദരങ്ങൾ മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ

മീററ്റ്: (www.kasaragodtimes.com 18.05.2021) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് മക്കളെ നഷ്ടപ്പെട്ട വേദനയില്‍ മാതാപിതാക്കള്‍. മീററ്റില്‍ താമസക്കാരായ ഗ്രിഗറി റെയ്മണ്ട് റാഫേല്‍-സോജ ദമ്ബതികളുടെ മക്കളായ ജോഫ്രെഡ് വര്‍ഗീസ് ഗ്രിഗറി, റാല്‍ഫ്രെഡ് ജോര്‍ജ് ഗ്രിഗറി (24) എന്നിവരെയാണ് മണിക്കൂറുകളുടെ ഇടവേളയില്‍ കോവിഡ് കവര്‍ന്നത്. ഏപ്രില്‍ 24 നാണ് സഹോദരങ്ങള്‍ ഇവരുടെ പിറന്നാള്‍ ആഘോഷിച്ചത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നതും.

കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന ജോഫ്രെഡ് ഇക്കഴിഞ്ഞ മെയ് 13നാണ് മരിക്കുന്നത്. അതേ ആശുപത്രിയില്‍ തന്നെയായിരുന്നു ഇയാളുടെ ഇരട്ടസഹോദര്‍ റാല്‍ഫ്രെഡും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സഹോദരന്‍ മരിച്ച്‌ പത്തൊന്‍പത് മണിക്കൂറുകള്‍ക്ക് ശേഷം റാല്‍ഫ്രെഡും മരണത്തിന് കീഴടങ്ങി. സഹോദരന്‍റെ മരണവിവരം ഇയാളെ അറിയിച്ചിരുന്നില്ലെങ്കിലും എന്തോ സംഭവിച്ചുവെന്ന് റാല്‍ഫ്രെഡ് മനസിലാക്കിയിരുന്നു ഇക്കാര്യം തങ്ങളോട് പറയുകയും ചെയ്തു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്.