സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് കുറച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് കുറച്ചു

തിരുവനന്തപുരം(www.kasaragodtimes.com 01.01.2021 Friday): സംസ്ഥാനത്തെ ലാബുകുളിലെ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു. ആര്‍ടി-പിസിആര്‍ ടെസ്റ്റിന് 1,500 രൂപ(പഴയത് 2,750), എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2,500 രൂപ(പഴയത് 3,000), ട്രൂനാറ്റ് ടെസ്റ്റിന് 1,500 രൂപ(പഴയത് 2,100), ആര്‍ടി ലാമ്ബിന് 1,150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.

സുരക്ഷാ ഉപകരണങ്ങളും പരിശോധനയുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍ അല്ലെങ്കില്‍ സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയൂ. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്.