ശമനമില്ലാതെ കോവിഡ് വ്യാപനം; രാജ്യത്ത് ഇന്നും മൂവായിരത്തിലധികം മരണം, ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ശമനമില്ലാതെ കോവിഡ് വ്യാപനം; രാജ്യത്ത് ഇന്നും മൂവായിരത്തിലധികം മരണം, ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി(www.kasaragodtimes.com 04.05.2021): രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 പേര്‍ കൂടി കോവിഡ് പോസ്റ്റിറ്റീവായതായി
കേന്ദ്ര ആരോഗ്യ മന്ത്രാലയം . ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,82,833 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 34,47,133 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസം 3,449 പേര്‍ കോവിഡ് മൂലം ജീവന്‍ വെടിഞ്ഞപ്പോള്‍ 3,20,289 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. അതെ സമയം ഇതുവരെ 2,22,408 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ആകെ 1,66,13,292 പേര്‍ കോവിഡ് മുക്തരാകുകയും ചെയ്തു.

അതേസമയം, ചില സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് ബാധയില്‍ കുറവുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര , ഉത്തര്‍പ്രദേശ്, പഞ്ചാബ്, ചത്തീസ്ഗഢ് തുടങ്ങിയ 13 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലാണ് കേസുകള്‍ കുറയുന്നതെന്നാണ് കേന്ദ്രത്തിന്റെ നിഗമനം .

അതേസമയം അസം, ബീഹാര്‍, ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കര്‍ണാടക, കേരളം, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളില്‍ പ്രതിദിനക്കേസുകള്‍ വര്‍ധിച്ചുവരുന്ന പ്രവണതയാണുള്ളത്.

അതെ സമയം പ്രതിദിന കേസുകളിലെ കുറവ് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും നിലനിര്‍ത്താനായാല്‍ മാത്രമേ എന്തെങ്കിലും പറയാനാവൂ എന്നാണ് വിദഗ്ധാഭിപ്രായം.