കോവിഡ് വ്യാപനം; വരുന്ന ദിവസങ്ങളില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് വ്യാപനം; വരുന്ന ദിവസങ്ങളില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കണ്ണൂ‌ര്‍(www.kasaragodtimes.com 07.04.2021): കൊവിഡിന്റെ കാര്യത്തില്‍ വരുന്ന ദിവസങ്ങളില്‍ വളരയേറെ ശ്രദ്ധിക്കണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വീണ്ടും അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച്‌ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അറിയിച്ചു.
ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നും കൂട്ടായ്മകള്‍ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറയുന്നു. ചെറിയ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് പോകണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിക്കുന്നു.