കോവിഡ് വ്യാപിക്കുന്നു, ബംഗളൂരു കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് വ്യാപിക്കുന്നു, ബംഗളൂരു കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്‌

ബംഗളുരു: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു‍വില്‍ ഏര്‍പ്പെര്‍ത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. കൂടുതല്‍ മേഖലകളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധര്‍ണകളും റാലികളും പൂര്‍ണമായും നിരോധിച്ചു. ജനവാസ മേഖലകളിലെ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടും. പ്രദേശത്ത് പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ ഛണ്ഡീഗഡിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രാത്രി 10:30 മുതല്‍ രാവിലെ 5 വരെ അനാവശ്യ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് വ്യാപന തീവ്രത വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം
കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവ് രാജ്യത്ത് ഇന്ന് രേഖപ്പെടുത്തി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 630 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ആണ് ഉണ്ടാകുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആളുകള്‍ക്കിടയില്‍ വന്ന ഗുരുതര വീഴ്ചയാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.