രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു; മരണസംഖ്യ ഏറ്റവും ഉയര്‍ന്ന ദിനം, 6,148 പേര്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു; മരണസംഖ്യ ഏറ്റവും ഉയര്‍ന്ന ദിനം, 6,148 പേര്‍

ന്യൂഡല്‍ഹി(www.kasaragodtimes.com 10.06.2021): രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് മഹാമാരിയുടെ വ്യാപനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്. 6,148 കോവിഡ് മരണങ്ങള്‍ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ, കോവിഡ് ബാധിച്ച്‌ ഇതുവരെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.

അതേസമയം, 94,052 പേര്‍ക്ക് കൂടി കോവിഡ് ബാധിക്കുകയും,1,51,367 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. ഇതില്‍ 2,76,55,493 പേര്‍ രോഗമുക്തരായി.

11,67,952 പേരാണ് ഇനി ചികിത്സയിലുള്ളത്.