ലോക്ക്ഡൗൺ ലംഘിച്ചുകൊണ്ട് ഇഫ്ത്താർ; എംഎൽഎ അടക്കം 53പേർക്കെതിരെ കേസ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ലോക്ക്ഡൗൺ ലംഘിച്ചുകൊണ്ട് ഇഫ്ത്താർ; എംഎൽഎ അടക്കം 53പേർക്കെതിരെ കേസ്

ലഖ്‌നൗ: (www.kasaragodtimes.com 09.05.2021) ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഇഫ്താറില്‍ പങ്കെടുത്ത എംഎല്‍എക്കെതിരെ കേസ്. സമാജ് വാദി പാര്‍ട്ടിയുടെ ബീജിനോര്‍ എംഎല്‍എ മനോജ് പരസ് അടക്കമുള്ളവര്‍ക്കെതിരെയാണ് യുപി പൊലീസ് കേസെടുത്തത്.

സറയ്മീര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് ഇഫ്താര്‍ നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരടക്കം ഇഫ്താറില്‍ പങ്കെടുത്തിരുന്നു.

എംഎല്‍എ അടക്കം പരിപാടിയില്‍ ഉണ്ടായിരുന്ന 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആകെ 53 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.