ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കുന്നംകുളം ആർത്താറ്റ് സ്വദേശിയും മുൻ നഗരസഭാംഗവുമായ സുരേഷ് ആണ് അറസ്റ്റിലായത്.

ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തൃശൂർ: ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കുന്നംകുളം ആർത്താറ്റ് സ്വദേശിയും മുൻ നഗരസഭാംഗവുമായ സുരേഷ് ആണ് അറസ്റ്റിലായത്. കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറി, ബൂത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്ന ആളാണ് സുരേഷ്.

ലൈംഗികാതിക്രമത്തിന് ഇരയായ യുവതി സഹോദരന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടിൽ അതിക്രമിച്ചു കയറി യുവതി പീഡിപ്പിച്ചത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.