ബദിയടുക്കയില്‍ രാത്രി നിസ്‌ക്കാരം കഴിഞ്ഞു മടങ്ങുന്നവരെ പോലീസ് തല്ലിച്ചതച്ചതായി പരാതി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബദിയടുക്കയില്‍ രാത്രി  നിസ്‌ക്കാരം കഴിഞ്ഞു മടങ്ങുന്നവരെ പോലീസ്  തല്ലിച്ചതച്ചതായി പരാതി

കാസര്‍കോട്(www.kasaragodtimes.com 29.04.2021): തറാവിഹ് നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് തല്ലിച്ചതച്ചതായി പരാതി. വ്യാഴാഴ്ച രാത്രി ബദിയടുക്കയിലാണ് സംഭവം. രാത്രി കര്‍ഫ്യൂ തുടങ്ങുന്നതിന് മുമ്പ് തന്നെ ബദിയടുക്ക എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് ബീജന്തടുക്ക മസ്ജിദ് പരിസരത്ത് എത്തുകയും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ മര്‍ദിക്കുകയുമായിരുന്നു. പള്ളി പരിസരത്ത് യാതൊരു പ്രകോപനവുമില്ലാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും വര്‍ഗീയ പരാമര്‍ശം നടത്തിയതായും പറയുന്നു. ഇതുസംബന്ധിച്ച് ബദിയടുക്കയിലെ റഫീഖ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കി. നേരത്തെയും ബദിയടുക്ക ടൗണിലും ബീജന്തടുക്കയിലും യാതൊരു പ്രകോപനവുമില്ലാതെ മര്‍ദനം അഴിച്ചുവിട്ടിരുന്നു. ഇതുസംബന്ധിച്ചും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിലും മനുഷ്യാവകാശ കമ്മീഷനിലും എസ്‌ഐക്കെതിരെ പരാതിയുണ്ട്.