ആനക്കൊമ്പില്‍ പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്ത ബി.ഗോപാലകൃഷ്ണനെതിരെ വനംവകുപ്പിന് പരാതി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ആനക്കൊമ്പില്‍ പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്ത ബി.ഗോപാലകൃഷ്ണനെതിരെ വനംവകുപ്പിന് പരാതി

തൃശ്ശൂര്‍(www.kasaragodtimes.com 19.01.2021 Tuesday): ആനക്കൊമ്ബില്‍ പിടിച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പരാതി. പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്‍്റെ നാലാം ദിവസം നടന്ന എഴുന്നള്ളിപ്പിനിടെ ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ആനകളെ കാണാനെത്തിയത്. ക്ഷേത്ര പരിസരത്ത് വച്ചു നടന്ന ചടങ്ങിനിടെ എത്തിയ ബി.ഗോപാലകൃഷ്ണന്‍ ആനയുടെ കൊമ്ബുകളില്‍ പൂമാല ചാര്‍ത്തി. തുടര്‍ന്നാണ് അദ്ദേഹം ആനക്കൊമ്ബില്‍ പിടിച്ചു നിന്നു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
സംഭവത്തിന്‍്റെ തത്സമയ ദൃശ്യങ്ങള്‍ ബി.ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
തൃശ്ശൂരില്‍ ബാറിലെ അഭിഭാഷകനും പ്രമുഖ പാര്‍ട്ടിയുടെ നേതാവുമായ ബി.ഗോപാലകൃഷ്ണന്‍്റ ഈ പ്രവൃത്തി കൂടുതല്‍ ആളുകെ ഇതേ രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതാണെന്നും നാട്ടാന പരിപാലന ചട്ടവും മറ്റു മൃഗസംരക്ഷണനിയമങ്ങള്‍ പ്രകാരവും ബി.ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. തൃശ്ശൂര്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ക്കാണ് പീപ്പിള്‍ പോര്‍ ജസ്റ്റിസ് സംഘടന പരാതി നല്‍കിയിരിക്കുന്നത്.