ദക്ഷിണകന്നഡ ജില്ലയില്‍ 26 മുതല്‍ കോളേജുകള്‍ തുറക്കും;ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രവേശനത്തിന് അനുമതി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ദക്ഷിണകന്നഡ ജില്ലയില്‍ 26 മുതല്‍ കോളേജുകള്‍ തുറക്കും;ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രവേശനത്തിന് അനുമതി

മംഗളുരു (www.kasaragodtimes.com 22.07.2021) :കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുവന്ന സാഹചര്യത്തില്‍ ദക്ഷിണകന്നഡ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദക്ഷിണകന്നഡ ജില്ലയില്‍ 26 മുതല്‍ കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്ത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രവേശനാനുമതി.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര കെ.വി യാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കോളേജുകളില്‍ വരുന്ന അധ്യാപകരും വിദ്യാര്‍ഥികളും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്.  കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ ടി പി സി ആര്‍ കൊവിഡ് നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാണ്. കൂടാതെ സിനിമാശാലകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സിനിമാഹാളുകളില്‍ 50 ശതമാനം പേര്‍ക്ക് ഇരിക്കാനാണ് അനുമതിയെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. ഇതിനിടെ മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.