പരിശീലകൻ ഒലേ ഗുന്നറിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പരിശീലകൻ ഒലേ ഗുന്നറിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

പരിശീലകന്‍ ഒലേ ഗുന്നർ സോള്‍ഷെയറെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മോശം പ്രകടനം തുടരുന്നതിനാലാണ് നടപടി. ഓലെ ഗുന്നർ തന്റെ മാനേജർ സ്ഥാനം ഉപേക്ഷിച്ചതായി ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജറായിരുന്നു ഒലേ സോള്‍ഷെയറെ.

“ഓലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു ഇതിഹാസമായിരിക്കും. ഞങ്ങൾ ഈ വിഷമകരമായ തീരുമാനത്തിൽ എത്തിയതിൽ ഖേദമുണ്ട്. കഴിഞ്ഞ ആഴ്‌ചകൾ നിരാശാജനകമായിരുന്നെങ്കിലും, മൂന്ന് വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുനർനിർമ്മിക്കാൻ അദ്ദേഹം ചെയ്ത എല്ലാ പ്രവർത്തനങ്ങളും എടുത്ത് പറയേണ്ടതാണ്..എല്ലാ സേവനങ്ങള്‍ക്കും നന്ദി” മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ട്വീറ്റ് ചെയ്തു.

കോച്ചിംഗ് ടീമിന്റെ ഭാഗമായിരുന്ന മുൻ മിഡ്‌ഫീൽഡർ മൈക്കൽ കാരിക്ക് താത്കാലിക ചുമതല നൽകി. സീസൺ അവസാനം വരെ ഒരു ഇടക്കാല മാനേജരെ നിയമിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് യുണൈറ്റഡ് പറഞ്ഞു. കഴിഞ്ഞ ദിവസം വന്‍ തോല്‍വിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടേണ്ടി വന്നത്.