ഓരോരോ കുപ്പി ചൈനീസ് വോഡ്കയായി കുടിച്ച് തീര്‍ത്തു, ഏഴ് കുപ്പിയും തീര്‍ന്ന് മണിക്കൂറിനുള്ളില്‍ മരിച്ചുവീണു; മദ്യപാന ലൈവ് ചലഞ്ചിന് പിന്നാലെ വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം

ലൈവ് സ്ട്രീമിങിനിടെ ഏഴ് കുപ്പി മദ്യം കുടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചൈനീസ് വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം. ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന ബൈജിയു ഏഴ് കുപ്പി കുടിച്ച് 12 മണിക്കൂറുകള്‍ക്കുള്ളില്‍ ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. സാന്‍കിയാംഗേ എന്നറിയപ്പെടുന്ന 34കാരനായ വ്‌ളോഗര്‍ ഒരു ഓണ്‍ലൈന്‍ ചലഞ്ചിന്റെ ഭാഗമായാണ് ലൈവായി ഏഴ് കുപ്പി മദ്യം കുടിച്ചത്.
ഇദ്ദേഹം കുടിച്ച ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന മദ്യത്തില്‍ 30 ശതമാനം മുതല്‍ 60 ശതമാനമാണ് ആല്‍ക്കഹോള്‍ കണ്ടന്റ്. ഇടതടവില്ലാതെ മദ്യപിച്ച് മറ്റ് ഇന്‍ഫഌവന്‍സേഴ്‌സുമായി മത്സരിക്കുന്ന ചാലഞ്ചിലാണ് ഇയാള്‍ ഏര്‍പ്പെട്ടിരുന്നതെന്നാണ് വിവരം. മുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ പിന്നീട് ഇദ്ദേഹത്തെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.