ചെന്നൈ സൂപ്പര്‍ കിങ്സിലും മൂന്ന് പേര്‍ക്ക് കൊറോണ, ഐ പി എല്‍ പ്രതിസന്ധിയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ചെന്നൈ സൂപ്പര്‍ കിങ്സിലും മൂന്ന് പേര്‍ക്ക് കൊറോണ, ഐ പി എല്‍ പ്രതിസന്ധിയില്‍

ചെന്നൈ; (www.kasaragodtimes.com 03.05.2021) ഐ പി എല്ലില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സി എസ് കെ ക്യാമ്ബിലും കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ ടീമിന്റെ ഭാഗമായ മൂന്ന് പേര്‍ക്കാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേരും താരങ്ങള്‍ അല്ല.

ചെന്നൈയുടെ സി ഇ ഒ കാശി വിശ്വനാഥന്‍, ബൗളിംഗ് കോച്ച്‌ ബാലാജി, ടീം ബസിലെ ഒരു തൊഴിലാളി എന്നിവരാണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ഡെല്‍ഹി കോട്ല സ്റ്റേഡിയത്തിലെ അഞ്ചു ഗ്രൗണ്ട് സ്റ്റാഫുകളും കൊറോണ പോസിറ്റീവ് ആയി. രണ്ട് താരങ്ങള്‍ കൊറോണ പോസിറ്റീവ് ആയതിനാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റിവെക്കാന്‍ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഐ പി എല്‍ എങ്ങനെ തുടരും എന്ന ആശങ്കയിലാണ് അധികൃതര്‍.