നായന്മാർമൂലയിൽ കേബിൾ ഓപ്പറേറ്ററെ ഓഫീസിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

നായന്മാർമൂലയിൽ കേബിൾ ഓപ്പറേറ്ററെ ഓഫീസിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

നായന്മാർമൂല :നായന്മാർമൂലയിൽ കേബിൾ ഓപ്പറേറ്ററെ ഓഫീസിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. നായന്മാർമൂല സലാമിയ മൻസിലിലെ സുലൈമാനാണ്(45) മരിച്ചത്. ശനിയാഴ്ച സുലൈമാൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാവിലെയോടെ നായന്മാർമൂല യിലെ സിഡി ബിൽഡിങ്ങിലെ ഇദ്ദേഹത്തിന്റെ ഓഫീസിനുമുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയങ്ങൾ ഉയർന്നിട്ടുണ്ട് ആയതിനാൽ വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം  പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

 കെഎസ് മുഹമ്മദ്‌ - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ, മക്കൾ : സഹൽ, ശാഹിൽ, ശൈമ
 സഹോദരങ്ങൾ : ഹാരിസ്,സത്താർ,നംശാദ്,സമീന