ഐസ്‌ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്തത് ബോംബ്; കണ്ണൂരില്‍ രണ്ട് കുട്ടികള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഐസ്‌ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്തത് ബോംബ്; കണ്ണൂരില്‍ രണ്ട് കുട്ടികള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഒന്നര വയസ്സുകാരനടക്കം രണ്ടു പേര്‍ക്ക് പരുക്കേറ്റു . ആളൊഴിഞ്ഞ പറമ്ബില്‍ നിന്നും കിട്ടിയ ഐസ് ക്രീം കപ്പ് വീട്ടില്‍ കൊണ്ട് വന്നു കളിക്കുന്നതിന് ഇടയിലാണ് അപകടം. പടിക്കച്ചാലില്‍ സഹോദരങ്ങളായ മുഹമ്മദ് അമീന്‍ (5 ),മുഹമ്മദ് റഹീദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മുഹമ്മദ് അമീന്റെ പരുക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം പതിവുള്ള സ്ഥലമാണിത്.സംഭവത്തിൽ പൊലീസ്  അന്വേഷണം ആരംഭിച്ചു.