പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറി; ശ്രുതി ഹാസനെതിരെ കേസെടുക്കണമെന്ന് ബിജെപി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറി; ശ്രുതി ഹാസനെതിരെ കേസെടുക്കണമെന്ന് ബിജെപി

ചെന്നൈ(www.kasaragodtimes.com 07.04.2021): മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ ബിജെപി. കോയമ്ബത്തൂര്‍ സൗത്തില്‍ കമല്‍ ഹാസനൊപ്പം പോളിങ് ബൂത്തിലേക്ക് നടി അതിക്രമിച്ചു കയറിയതായി ബിജെപി പരാതിപ്പെട്ടു. ശ്രുതി ഹാസനെതിരെ ക്രിമനല്‍ കേസെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

ചെന്നൈയില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷമാണ് നിയമസഭയില്‍ മത്സരിക്കുന്ന മണ്ഡലമായ കോയമ്ബത്തൂര്‍ സൗത്തിലേക്ക് കമല്‍ഹാസനെത്തിയത്. കൂടെ മക്കളായ ശ്രുതിയും അക്ഷരയുമുണ്ടായിരുന്നു. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡണ്ട് വാനതി ശ്രീനിവാസന്‍, കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് മയൂര ജയകുമാര്‍ എന്നിവരാണ് കമലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

നേരത്തെ, ബിജെപി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയും നല്‍കിയിരുന്നു.