ഉദ്ഘാടനം കഴിഞ്ഞ് ആദ്യ മഴയിൽ വെള്ളത്തിലായി ബെംഗളുരു മൈസുരു എക്സ്പ്രസ് വേ

വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളോ, നല്ല അണ്ടർപാസുകളോ, സർവീസ് റോഡുകളുടെ ടാറിംഗോ പൂർത്തിയാകാതെ ഹൈവേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു

ഉദ്ഘാടനം കഴിഞ്ഞ് ആദ്യ മഴയിൽ വെള്ളത്തിലായി ബെംഗളുരു മൈസുരു എക്സ്പ്രസ് വേ

ബെംഗളുരു : ഉദ്ഘാടനം കഴിഞ്ഞ് ആദ്യ മഴയിൽത്തന്നെ ബെംഗളുരു മൈസുരു എക്സ്പ്രസ് വേ വെള്ളത്തിൽ. ബൈപ്പാസിൽ രാമനഗരയിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്നലെ ബെംഗളുരുവിലും സമീപപ്രദേശങ്ങളിലും ഒരു മണിക്കൂർ ശക്തമായ മഴ പെയ്തിരുന്നു. പലയിടത്തും സർവീസ് റോഡുകളും അണ്ടർപാസുകളും വെള്ളത്തിലായി. യാത്ര ചെയ്യാനാവാതെ ദുരിതത്തിലാണ് പ്രദേശവാസികൾ. വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളോ, നല്ല അണ്ടർപാസുകളോ, സർവീസ് റോഡുകളുടെ ടാറിംഗോ പൂർത്തിയാകാതെ ഹൈവേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സ്ഥലത്തെ കർഷകരിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഉയരുകയും ചെയ്തിരുന്നു.