ബെംഗളൂരുവിലെ ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ്: മലയാളിയായ പ്രതിയെ വിട്ടയച്ചെന്ന വാര്‍ത്ത തെറ്റെന്ന് സിസിബി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബെംഗളൂരുവിലെ ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ്: മലയാളിയായ പ്രതിയെ വിട്ടയച്ചെന്ന വാര്‍ത്ത തെറ്റെന്ന് സിസിബി

ബെംഗളൂരു: ബെംഗളൂരുവില്‍ ഓണ്‍ലൈന്‍ മണിചെയിന്‍ മോഡല്‍ തട്ടിപ്പ് നടത്തിയ കേസില്‍ മലയാളിയായ പ്രതിയെ കോടതി വിട്ടയച്ചെന്ന പ്രചാരണങ്ങള്‍ തെറ്റെന്നു സിസിബി ജോയിന്റ് കമ്മീഷണര്‍. വിമുക്ത ഭടന്‍ കൂടിയായ പ്രതി കെ.എ.ജോണിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സന്ദീപ് പാട്ടില്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കമ്ബനിയുടെ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് പ്രതിയെ കോടതി വിട്ടയച്ചെന്നും പ്രമുഖ മാധ്യമം നൽകിയ വാർത്ത   തെറ്റെന്നുമായിരുന്നു ജാ ലൈഫ്‌സ്റ്റൈല്‍ കമ്ബനി അധികൃതരുടെ പ്രചാരണം. കഴിഞ്ഞ ശനിയാഴ്ചയാണ് എറണാകുളം സ്വദേശിയായ ജോണിയെ സിസിബി അറസ്റ്റ് ചെയ്തത്. 3.7 കോടി രൂപയും ഇയാളുടെ അക്കൗണ്ടില്‍ നിന്നും പിടിച്ചെടുത്തിരുന്നു.