ബെല്‍ത്തങ്ങാടിയില്‍ ഒളിച്ചോടാന്‍ വിസമ്മതിച്ചതിനാല്‍ യുവാവ് വീട്ടില്‍ കയറി 21 കാരിയെ കുത്തി വീഴ്ത്തിയതായി പരാതി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബെല്‍ത്തങ്ങാടിയില്‍ ഒളിച്ചോടാന്‍ വിസമ്മതിച്ചതിനാല്‍ യുവാവ് വീട്ടില്‍ കയറി 21 കാരിയെ കുത്തി വീഴ്ത്തിയതായി പരാതി

മംഗളുരു(www.kasaragodtimes.com 08.04.2021): ബെല്‍ത്തങ്ങാടിയില്‍ ഒളിച്ചോടാന്‍ വിസമ്മതിച്ചതിനാല്‍ യുവാവ് വീട്ടില്‍ കയറി 21 കാരിയെ കുത്തി വീഴ്ത്തിയതായി പരാതി .
യുവാവ് വീട്ടില്‍ കയറി 21 കാരിയെ കുത്തി വീഴ്ത്തി. പെണ്‍കുട്ടിയുടെ ഇടതുകൈയ്ക്കും വലതുകൈയ്ക്കും കഴുത്തിനും പരിക്കേറ്റു. ബെല്‍ത്തങ്ങാടി ലൈലയിലാണ് സംഭവം നടന്നത്. പരിക്കേറ്റ യുവതി ബെല്‍ത്തങ്ങടിയിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് പൊലീസ് പിടിയിലായി.
യുവാവും യുവതിയും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടാന്‍ യുവാവ് നിരന്തരം യുവതിയില്‍ സമ്മര്‍ദം ചെലുത്തുകയും . എന്നാല്‍ യുവതി ഇത് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രാത്രി 10 മണിയോടെ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി കത്തി കൊണ്ട് കുത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ യുവാവിനെ പിടിച്ച്‌ പൊലീസിന് കൈമാറി.