കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ബംഗ്ലാദേശില്‍ നാളെ മുതല്‍ വീണ്ടും ലോക്ക്ഡൗണ്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ബംഗ്ലാദേശില്‍ നാളെ മുതല്‍ വീണ്ടും ലോക്ക്ഡൗണ്‍

ധാക്ക(www.kasaragodtimes.com 04.04.2021): രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏഴുദിവസം സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനൊരുങ്ങി ബംഗ്ലാദേശ്. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ശനിയാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5683 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 58 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ലോക്ക്ഡൗണിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഗതാഗത മന്ത്രി ഒബൈദുല്‍ ഖദര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊവിഡ് വ്യാപനം ലോക്ക്ഡൗണിന് ശേഷവും തുടരുകയാണെങ്കില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടിവരുമെന്ന് പൊതുഭരണ വകുപ്പ് മന്ത്രി ഫര്‍ഹാദ് ഹൊസെയ്ന്‍ പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളും മില്ലുകളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. ട്രെയിന്‍, ബസ്, വ്യോമഗതാഗതം സമ്ബൂര്‍ണമായി നിലക്കും.