തീരദേശ കർണാടകയിൽ 61 ദിവസത്തെ ട്രോളിങ് നിരോധനം ജൂൺ ഒന്നിന് തുടങ്ങും

മംഗളൂരു : തീരദേശ കർണാടകയിൽ 61 ദിവസത്തെ ട്രോളിങ് നിരോധനം ജൂൺ ഒന്നിന് തുടങ്ങും. ജൂലായ് 31-ന് അവസാനിക്കും. ഈ കാലയളവിൽ 10-ൽ കൂടുതൽ കുതിരശക്തിയുള്ള (എച്ച്.പി.) യന്ത്രം ഘടിപ്പിച്ച ബോട്ടുകളോ വള്ളങ്ങളോ കടലിലിറക്കരുതെന്ന് അധികൃതർ അറിയിച്ചു. ചെറുകിട വള്ളങ്ങൾക്ക് തീരക്കടലിൽനിന്ന് മീൻപിടിക്കാം. നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കും. ബോട്ടുകൾക്കോ വള്ളങ്ങൾക്കോ ഒരുവർഷക്കാലം ഡീസൽ സബ്‌സിഡി ലഭിക്കില്ലെന്നും മുന്നറിയിപ്പു നൽകി.