ആർഎസ്എസിനെക്കുറിച്ച് സിനിമ ചെയ്യാനൊരുങ്ങി ബാഹുബലിയുടെ തിരക്കഥാകൃത്ത്

ആർഎസ്എസിന്റെ കഥയാണ് സംവിധാനത്തിലേക്ക് തിരിച്ചുവരാൻ തന്നെ പ്രേരിപ്പിച്ചതെന്നും ചിത്രത്തിന്റെ കാസ്റ്റിംഗ് ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ആർഎസ്എസിനെക്കുറിച്ച് സിനിമ ചെയ്യാനൊരുങ്ങി ബാഹുബലിയുടെ തിരക്കഥാകൃത്ത്

ബാഹുബലി ഉൾപ്പടെയുള്ള സിനിമകളുടെ രചയിതാവും രാജ്യസഭാംഗവുമായ വിജയേന്ദ്ര പ്രസാദ് ആർഎസ്എസിന്റെ  ചരിത്രം പറയുന്ന സിനിമ ചെയ്യാനൊരുങ്ങുന്നു. ആർഎസ്എസിനെക്കുറിച്ചുള്ള ഒരു വെബ്രി സീരീസും ചെയ്യാൻ ആലോചിക്കുന്നതായി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
ബാഹുബലി, ആർആർആർ, ബജ്‍രം​ഗി ഭായ്ജാൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ വിജയേന്ദ്ര പ്രസാദ് സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവുമാണ്. ഓ​ഗസ്റ്റ് 16 ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം രാം മാധവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് വിജയേന്ദ്ര പ്രസാദ് സിനിമയെസക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്
 'ഭഗവധ്വജ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം താൻ തന്നെ സംവിധാനം ചെയ്യുമെന്നും അടുത്തിടെ മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയേന്ദ്ര പ്രസാദ് പറഞ്ഞിരുന്നു. ആർഎസ്എസിന്റെ കഥയാണ് സംവിധാനത്തിലേക്ക് തിരിച്ചുവരാൻ തന്നെ പ്രേരിപ്പിച്ചതെന്നും ചിത്രത്തിന്റെ കാസ്റ്റിംഗ് ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്‌എസിനെക്കുറിച്ചും, കെ ബി ഹെഡ്‌ഗേവാർ, എം എസ് ഗോൾവാൾക്കർ, വീർ സവർക്കർ, കെ എസ് സുദർശൻ, മോഹൻ ഭഗവത് തുടങ്ങിയവരെക്കുറിച്ചുമുള്ള സിനിമയ്ക്ക് വിജയേന്ദ്ര പ്രസാദ് തിരക്കഥ എഴുതുമെന്ന് 2018-ലാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തു വന്നത്.