സുള്ള്യയിൽ ആയുർവേദ മെഡിക്കൽ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

സുള്ള്യയിൽ ആയുർവേദ മെഡിക്കൽ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

മംഗളൂരു: മാണി-മൈസൂരു സംസ്ഥാന പാതയിലെ സുള്ള്യ പാലടുക്കയിൽ പിക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർഥി മരിച്ചു.ബൈക്ക് യാത്രികനായ സുള്ള്യയിലെ സ്വകാര്യ ആയുർവേദ കോളജ് മൂന്നാം വർഷ വിദ്യാർഥി ചിക്കബല്ലപുര സ്വദേശി സ്വരൂപ് (21) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മടിക്കേരി സ്വദേശി സാംഭ്രം (21) പരുക്കേറ്റ് സുള്ള്യ ആശുപത്രിയിൽ ചികിത്സയിലാണ്.മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന വാൻ ഇടിച്ചാണ് അപകടം.