സഹോദരിയുമായി ഒളിച്ചോടാന്‍ ശ്രമം, യുവാവിനെ തല്ലിക്കൊന്നു, മൃതദേഹവുമായി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

സഹോദരിയുമായി ഒളിച്ചോടാന്‍ ശ്രമം, യുവാവിനെ തല്ലിക്കൊന്നു, മൃതദേഹവുമായി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

ബെംഗളൂരു: സഹോദരിയുമായി ഒളിച്ചോടാന്‍ ശ്രമിച്ച യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി സഹോദരനും സുഹൃത്തുക്കളും. ബെംഗളൂരുവില്‍ ആണ് സംഭവം. 24 വയസുള്ള ഭാസ്കര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകനിയായ പെണ്‍കുട്ടിയുടെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാവിനെ തല്ലിക്കൊന്നത്. പിന്നീട് മൃതദേഹം ഓട്ടോറിക്ഷയില്‍ കയറ്റി പുലര്‍ച്ചെ മൂന്നുമണിയോടെ അന്നപൂര്‍ണേശ്വരിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ മുനിരാജു, മാരുതി, നാഗേഷ്, പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതയും അമ്മയുമായ സഹോദരിക്കൊപ്പം യുവാവ് ഒളിച്ചോടാന്‍ ശ്രമിച്ചത് കയ്യോടെ പിടികൂടിയ ശേഷമായിരുന്നു ക്രൂരകൊലപാതകം.