തായ്‌വാനില്‍ തീവണ്ടി പാളം തെറ്റി 36 മരണം; നിരവധി പേര്‍ക്ക് പരിക്ക്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

തായ്‌വാനില്‍ തീവണ്ടി പാളം തെറ്റി 36 മരണം; നിരവധി പേര്‍ക്ക് പരിക്ക്

തായ്പേയ്(തായ്വാൻ)(www.kasaragodtimes.com 02.04.2021): കിഴക്കൻ തായ്വാനിലെ തുരങ്കത്തിനുള്ളിൽ തീവണ്ടി പാളം തെറ്റി 36 പേരോളം മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന യാത്രികരെ രക്ഷിക്കാനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.


പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കാനായി ആശുപത്രികൾക്ക് നിർദേശം നൽകിയതായി പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ ഓഫീസ് അറിയിച്ചു. തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അധികൃതർ പറഞ്ഞു.

തായ്വാൻ സമയം രാവിലെ 9.30 ഓടെ തായ്വാനിലെ കിഴക്കൻ റെയിൽവേ ലൈനിലായിരുന്നു അപകടം. 61 യാത്രക്കാരെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. 72 യാത്രക്കാരോളം തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. തായ്പേയിൽ നിന്ന് തായ്തുങ് നഗരത്തിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ 350 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.