മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യത്തിന്റെ കാവല്‍ക്കാരന്‍ മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യത്തിന്റെ കാവല്‍ക്കാരന്‍ മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു

വാഷിങ്ടൺ(www.kasaragodtimes.com 29.04.2021): മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യ സംഘാംഗം മൈക്കൾ കോളിൻസ് അന്തരിച്ചു. കുടുംബം ട്വിറ്ററിലൂടെയാണ് മരണ വാർത്ത പുറത്ത് വിട്ടത്. അ‍ർബുദത്തിന് ചികിത്സയിലായിരുന്നു 90കാരനായ ബഹിരാകാശ സഞ്ചാരി.ചന്ദ്രനിൽ ആദ്യം കാൽതൊട്ട മനുഷ്യൻ നീൽ ആംസ്ട്രോംഗ്, കൂടെ നടന്നത് എഡ്വിൻ ആൽഡ്രിൻ, ഇവ‍രെ കൂടാതെ ഒരാൾ കൂടിയുണ്ടായിരുന്നു. കൂട്ടാളികൾ ഭൂമിക്ക് പുറത്തൊരു ഗോളത്തിലൂടെ നടന്ന് ചരിത്രം സൃഷ്ടിക്കുമ്പോൾ ഒറ്റയ്ക്കൊരു പേടകത്തിൽ ചന്ദ്രനെ വലംവച്ചയാൾ, മൈക്കിൽ കോളിൻസ്. രണ്ട് പേ‍ർ ചന്ദ്രനലിറങ്ങുമ്പോൾ മൂന്നാമൻകമാൻഡ് മൊഡ്യൂളിൽ തുടരേണ്ടത് അനിവാര്യതയായിരുന്നു.