നിയമസഭാ തിരഞ്ഞെടുപ്പ് :കാസര്‍കോടിന്റെ ജനപ്രതിനിധികള്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നിയമസഭാ തിരഞ്ഞെടുപ്പ് :കാസര്‍കോടിന്റെ ജനപ്രതിനിധികള്‍

കാസർകോട് :(www.kasaragodtimes.com 02.05.2021) നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ 5 മണ്ഡലങ്ങളായ  മഞ്ചേശ്വരം കാസർകോട് ഉദുമ കാഞ്ഞങ്ങാട് തൃക്കരിപ്പൂരിൽ വിജയിച്ച് ജനപ്രതിനിധികളായവർ  

മഞ്ചേശ്വരം: എ കെ എം അഷ്‌റഫ് വിജയിച്ചു

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ 745 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു ഡി എഫിലെ എ കെ എം അഷ്‌റഫിനെ വിജയിയായി പ്രഖ്യാപിച്ചു.  എ കെ എം അഷ്‌റഫ് 65758 വോട്ട് നേടി. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍ ഡി  എയിലെ കെ സുരേന്ദ്രന്‍ 65013 വോട്ടു നേടി. മറ്റ് സ്ഥാനാര്‍ഥികള്‍ നേടിയ വോട്ട്: 

 

വി വി രമേശന്‍ (എല്‍ ഡി എഫ്): 40639

പ്രവീണ്‍ കുമാര്‍ എസ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ): 251

ജോണ്‍ ഡിസൂസ ഐ (സ്വതന്ത്രന്‍):181

സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍):197

മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍:  221682. സാധുവായ വോട്ടുകള്‍:  172774. അസാധുവായ വോട്ടുകള്‍:  348.  നോട്ടയ്ക്ക് 387 വോട്ട് ലഭിച്ചു. 
 

കാസര്‍കോട്; എന്‍ എ നെല്ലിക്കുന്നിന് വിജയം
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ 12901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് വിജയിച്ചു. എന്‍ എ നെല്ലിക്കുന്ന് 63296 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍ ഡി എ യിലെ അഡ്വ. കെ ശ്രീകാന്തിന് 50395
വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില: 
 
എം എ ലത്തീഫ് (എല്‍ ഡി എഫ്): 28323
വിജയ കെ പി (ബി എസ് പി): 679
രഞ്ജിത്ത് രാജ് എം (എ ഡി എച്ച് ആര്‍ എം പി ഐ): 555
നിഷാന്ത് കുമാര്‍ ഐ ബി (സ്വതന്ത്രന്‍): 417
സുധാകരന്‍ കെ (സ്വതന്ത്രന്‍): 196
 
മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍:  201812.  സാധുവായ വോട്ട്:    143861.    അസാധുവായ വോട്ട്: 952. നോട്ടയ്ക്ക് 639 വോട്ട് ലഭിച്ചു. 
 
 
ഉദുമ:  സി എച്ച് കുഞ്ഞമ്പു വിജയിച്ചു
 
 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ 13322 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പു വിജയിച്ചു. സി എച്ച് കുഞ്ഞമ്പു 78664 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യുഡിഎഫിലെ ബാലകൃഷ്ണന്‍ പെരിയക്ക് 65342 വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില: 
 
എ വേലായുധന്‍ (എന്‍ ഡി എ): 20360
ഗോവിന്ദന്‍ ബി ആലിന്‍താഴെ ( എപി ഐ): 194
കുഞ്ഞമ്പു കെ (സ്വതന്ത്രന്‍): 140
രമേശന്‍ കെ (സ്വതന്ത്രന്‍): 207
 
മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 214209. സാധുവായ വോട്ടുകള്‍   165341.  അസാധു വോട്ട് 531 . നോട്ടയ്ക്ക് 434 വോട്ട് ലഭിച്ചു.

 

തൃക്കരിപ്പൂര്‍:  എം രാജഗോപാലന്‍ വിജയിച്ചു
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 26137 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം രാജഗോപാലന്‍  വിജയിച്ചു. എം രാജഗോപാലന്‍  86151 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ എം പി ജോസഫിന് 60014
വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില: 
 
ഷിബിന്‍ ടി വി (എന്‍ ഡി എ): 10961
ലിയാക്കത്തലി (എസ് ഡി പി ഐ): 1211
ടി മഹേഷ് മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഒഫ് ഇന്ത്യ): 817
ജോയ് ജോണ്‍ (സ്വതന്ത്രന്‍): 362
എം വി ജോസഫ് (സ്വതന്ത്രന്‍): 220
സുധന്‍ വെള്ളരിക്കുണ്ട് (എ ഡി എച്ച് ആര്‍ എം പി ഐ): 114
 
മണ്ഡലത്തില്‍ ആകെ  വോട്ടര്‍മാര്‍: 202249.  സാധുവായ വോട്ട്: 161141. അസാധുവായ വോട്ട്: 186   നോട്ടയ്ക്ക് 554 വോട്ട് ലഭിച്ചു. ഇ വി എം തകരാറുകാരണം 733 വോട്ടുകള്‍ എണ്ണാന്‍ സാധിച്ചിട്ടില്ല
 

കാഞ്ഞങ്ങാട്: ഇ.ചന്ദ്രശേഖരന്‍ വിജയിച്ചു

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 27139 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ വിജയിച്ചു. ഇ ചന്ദ്രശേഖരന്‍ 84615 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ  പി വി സുരേഷിന് 57476 വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില: 

 

ബല്‍രാജ് (എന്‍ ഡി എ): 21570

അബ്ദുള്‍ സമദ് (എസ് ഡി പി ഐ): 775

ശ്രീനാഥ് ശശി ടി സി വി (സ്വതന്ത്രന്‍): 219

അഗസ്റ്റ്യന്‍ (സ്വതന്ത്രന്‍): 532

സുരേഷ് ബി സി (സ്വതന്ത്രന്‍): 277

രേഷ്മ കരിവേടകം (എ ഡി എച്ച് ആര്‍ എം പി ഐ):185

ടി അബ്ദുള്‍ സമദ് (ജനതാദാള്‍ യുണൈറ്റഡ്): 87

കൃഷ്ണന്‍ പരപ്പച്ചാല്‍ (സ്വതന്ത്രന്‍): 357

മനോജ് തോമസ് (സ്വതന്ത്രന്‍): 105

 

മണ്ഡലത്തില്‍ ആകെ  വോട്ടര്‍മാര്‍: 218385.  നോട്ടയ്ക്ക് 637 വോട്ട് ലഭിച്ചു.  സാധുവായ വോട്ട്: .

162511. അസാധുവായ വോട്ട്:390