പത്ത് വര്‍ഷത്തിനിടെ യുവതി ഒളിച്ചോടിയത് 25 തവണ; തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന് ഭര്‍ത്താവ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പത്ത് വര്‍ഷത്തിനിടെ യുവതി ഒളിച്ചോടിയത് 25 തവണ; തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന് ഭര്‍ത്താവ്

ദില്ലി: അസമിൽ വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വ്യത്യസ്ത ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. എങ്കിലും തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഭർത്താവിന്റെ പ്രതികരണം. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ആസാമിലെ ദിംഗ്ലക്കർ ഗ്രാമത്തിലാണ് ഇവരുടെ താമസം. മൂന്ന് മക്കളുള്ള സ്ത്രീയുടെ ഇളയകുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം. വ്യത്യസ്ത പുരുഷൻമാരൊപ്പം ഒളിച്ചോടുകയും ദിവസങ്ങൾക്കകം തിരിച്ചുവരികയും ചെയ്യുന്നതാണ് നേരത്തെയുള്ള അനുഭവമെന്ന് ഭർത്താവ് പറയുന്നു. 

കൃത്യമായി പറഞ്ഞാൽ 25-ാം തവണയാണ് അവർ ഓരോ പുരുഷന്മാരുടെ കൂടെ ഒളിച്ചോടുന്നത്. പ്രദേശത്തുള്ള ഒരാളുമായാണ് ഇത്തവണ ഒളിച്ചോടിയതാണ് വിവരമെന്നും കൃത്യമായി അറിയില്ലെന്നും ഭർത്താവ് പറയുന്നു. 

ഡ്രൈവറാണ് ഇവരുടെ ഭർത്താവ്. സെപ്തംബർ നാലിന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു. ആടിന് തീറ്റ കണ്ടെത്താൻ പോവുകയാണെന്ന് പറഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അയൽ വീട്ടിൽ ഏൽപ്പിച്ചയാിരുന്നു ഒളിച്ചോട്ടം. പോകുമ്പോൾ വീട്ടിൽ നിന്ന് 22000 രൂപയും ആഭരണങ്ങളും കൊണ്ടുപോയതായും ഭർത്താവ് പറയുന്നു. അതേസമയം, വിവാഹ ശേഷം ഇവർ പ്രദേശത്തെ പല പുരുഷന്മാരുമായി അവിഹിത ബന്ധം പുലത്തിയിരുന്നതായി നാട്ടുകാരും പറയുന്നു.