നിരോധിത മയക്കുമരുന്ന് കടത്തി, ഫോണില്‍ അശ്ലീല ദൃശ്യങ്ങളും; ബഹ്‌റൈനില്‍ ഏഷ്യന്‍ വംശജന് 15 വര്‍ഷം തടവ്

മയക്കുമരുന്ന് കടത്തുകയും മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുകയും ചെയ്തതിന് ബഹ്‌റൈനില്‍ ഏഷ്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍.

നിരോധിത മയക്കുമരുന്ന് കടത്തി, ഫോണില്‍ അശ്ലീല ദൃശ്യങ്ങളും; ബഹ്‌റൈനില്‍ ഏഷ്യന്‍ വംശജന് 15 വര്‍ഷം തടവ്

മയക്കുമരുന്ന് കടത്തുകയും മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുകയും ചെയ്തതിന് ബഹ്‌റൈനില്‍ ഏഷ്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. ഹെറോയിന്‍ കടത്തിയത് തെളിഞ്ഞതോടെ യുവാവിന് ക്രിമിനല്‍ കോടതി 15 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയും 10,000 ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ചു. അശ്ലീല വിഡിയോ ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതില്‍ 100 ബഹ്‌റൈന്‍ ദിനാറും പിഴ ചുമത്തിയിട്ടുണ്ട്.(asian man arrested for peddling drugs in bahrain )

മയക്കുമരുന്ന് കടത്തുന്നതിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മഫ്തിയില്‍ ഇയാളെ നിരീക്ഷിച്ച പൊലീസ് നിരോധിത മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന പ്രതിയെ സമീപിക്കുകയായിരുന്നു. മയക്കുമരുന്ന് ഇടപാടിനെന്ന രൂപത്തില്‍ ഗുദൈബിയയില്‍ വച്ച് കൂടിക്കാഴ്ച നടത്താമെന്നും പ്രതി സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.