ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ബോക്‌സര്‍ ഡിങ്കോ സിങ് അന്തരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ബോക്‌സര്‍ ഡിങ്കോ സിങ് അന്തരിച്ചു

ഇംഫാല്‍(www.kasaragodtimes.com 10.06.2021): ഏഷ്യന്‍ ഗെയിംസ്​ ബോക്​സിങ്ങിലെ സ്വര്‍ണമെഡല്‍ ​േജതാവ്​ ഡ​ി​ങ്കോ സിങ്​ അന്തരിച്ചു. 41വയസായിരുന്നു. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന്​ 2017 മുതല്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞവര്‍ഷം കോവിഡ്​ ബാധിതനായെങ്കിലും അദ്ദേഹം രോഗമുക്തി നേടി ​തിരിച്ചെത്തിയിരുന്നു.

അര്‍ബുദ ചികിത്സക്കായി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദ്ദേഹം ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട്​ ഇംഫാലിലേക്ക്​ മടങ്ങി. ഏപ്രിലില്‍ വീണ്ടും ആരോഗ്യനില വഷളായതോടെ ഹെലികോപ്​ടര്‍ മാര്‍ഗം അദ്ദേഹത്തെ വീണ്ടും ഡല്‍ഹിയില്‍ ​തിരിച്ചെത്തിച്ച്‌​ ചികിത്സ നല്‍കിയിരുന്നു. ഇടക്ക്​ മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്​തു.

1998ലെ ഏഷ്യന്‍ ഗെയിംസിലാണ്​ ബോക്​സിങ്ങില്‍ ഡി​േങ്കാ സ്വര്‍ണം സ്വന്തമാക്കിയത്​. 16വര്‍ഷത്തെ ഇടവേളക്ക്​ ശേഷമാണ്​ അന്ന്​ അദ്ദേഹം​ ബോക്​സിങ്ങില്‍ ഇന്ത്യക്ക്​ സ്വര്‍ണം സമ്മാനിച്ചത്​.

1998ല്‍ രാജ്യം അര്‍ജുന അവാര്‍ഡ്​ നല്‍കി ആദരിച്ചിരുന്നു. 2013ല്‍ രാജ്യം പത്മശ്രീയും സമ്മാനിച്ചു.

ഡി​ങ്കോയുടെ നിര്യാണത്തില്‍ ബോക്​സര്‍ വിജേന്ദര്‍ സിങ്​ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.