കോവിഡ് 19: രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആദ്യദിനങ്ങളില്‍ തന്നെ നടത്തുന്ന, ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആകാന്‍ സാധ്യത

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് 19: രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആദ്യദിനങ്ങളില്‍ തന്നെ നടത്തുന്ന, ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആകാന്‍ സാധ്യത

കാസർകോട് (www.kasaragodtimes.com 29.07.2020): രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആദ്യദിനങ്ങളിൽ തന്നെ നടത്തുന്ന, ആന്റിജൻ പരിശോധന ഫലം നെഗറ്റീവ് ആകാൻ സാധ്യതയുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് അഞ്ചാം ദിനം മുതലാണ് സ്രവം എടുക്കുന്നതെങ്കിൽ ഫലം കൃത്യമാകും. ആന്റിജൻ ടെസ്റ്റ് നടത്തി പരിശോധനാ ഫലം നെഗറ്റീവാകുന്ന ചില കേസുകളിൽ ആർടി പി സിആർ ടെസ്റ്റ് നടത്താൻ നിർദേശിക്കാറുണ്ട്. ആന്റിജൻ പരിശോധന ഫലം നെഗറ്റീവായാലും 14 ദിവസവും ഹോം ക്വാറന്റീൻ കഴിയാനാണ് നിർദേശം . ഹോം ക്വാറന്റീൻ കഴിയുന്ന വേളയിൽ രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, ആർടിപിസിആർ ടെസ്റ്റിന് വിധേയമാകണം.

ജില്ലയില്‍ ഇതുവരെ 21305 ആര്‍.ടി പി സിആര്‍, 5298 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തി

ജില്ലയില്‍ ഇതുവരെയായി കോവിഡ് രോഗ നിര്‍ണ്ണയത്തിനായി 21305 ആര്‍.ടി പി സിആര്‍ ടെസ്റ്റുകളും 5298 ആന്റിജന്‍ ടെസ്റ്റുകളുമാണ് നടത്തിയത്.ജൂലൈ 23 മുതല്‍ 26 വരെയായിമാത്രം 1740 ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളും 2658 ആന്റിജന്‍ ടെസ്റ്റുകളും നടത്തിയിട്ടുണ്ട്.ജൂലൈ 23 ന്   476, 445, 24 ന്, 479,828 , 25 ന് 383,985, 26 ന് 402,400 എന്നിങ്ങനെയാണ് ആര്‍ ടി പി സിആര്‍,ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തിയത്.

ദിവസവും 400 പരിശോധനകൾ
ദിനംപ്രതി ശരാശരി 400 ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതായി ടെസ്റ്റുകളുടെ ചുമതല ഹിക്കുന്ന ഡോ. കെ.ജോൺ പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങൾ വഴിയും 2 മൊബൈൽ യൂണിറ്റുകൾ വഴിയും പ്രത്യേക ക്യാംപുകൾ വഴിയുമാണ് പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവർ, ക്ലസ്റ്ററുകളിൽ ഉള്ളവർ, പൊതുജനങ്ങളുമായി നേരിട്ട് ഇടപെഴകുന്ന ജോലികളിൽ ഏർപ്പെടുന്നവർ എന്നിവരുടെ സ്രവം ശേഖരിക്കുന്നത്.കാഞ്ഞങ്ങാട് ജില്ലാആശുപത്രി,കാസർകോട് ജനറൽ ആശുപത്രി,താലൂക്ക് ആശുപത്രികളായ തൃക്കരിപ്പൂർ,നീ്‌ലേശ്വരം,,പനത്തടി,മംഗൽപ്പാടി എന്നിവിടങ്ങളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ ചെറുവത്തൂർ,പെരിയ, കുമ്പള,മഞ്ചേശ്വരം,ബദിയടുക്ക എന്നിവിടങ്ങളിലും ഉദുമ എഫ്എച്ച്സിയിലും ആന്റിജൻ പരിശോധനകൾ നടത്തുന്നു.