കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി പൊളിഞ്ഞു- പി.കെ. ഫിറോസ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി പൊളിഞ്ഞു- പി.കെ. ഫിറോസ്

മലപ്പുറം: (www.kasaragodtimes.com 20.04.2021) ലോകായുക്ത വിധി റദ്ദാക്കണമെന്ന കെടി ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തി.

ബന്ധുനിയമന കേസില്‍ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്‍റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. ഹൈകോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്ന് പി.കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

കെ.ടി ജലീലിന്‍റെ കൂട്ടുക്കച്ചവടത്തില്‍ രണ്ടാം കക്ഷി മുഖ്യമന്ത്രിയാണെന്നും അധാര്‍മിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ആവശ്യപ്പെട്ടു.

സത്യവും ധാര്‍മികതയും ജയിക്കുമെന്നാണ് ജലീല്‍ എപ്പോഴും പറയുന്നത്. എന്നാല്‍, അസത്യവും അധാര്‍മികതയും ചെയ്യുന്ന ഒരാള്‍ക്ക് ലഭിക്കുന്ന സ്വഭാവിക തിരിച്ചടിയാണിതെന്നും നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ കെ.​ടി. ജ​ലീ​ല്‍ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്ന ലോ​കാ​യു​ക്ത വിധി ശരിവെച്ച ഹൈകോടതിയുടെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.