വീടിന് തീയിട്ട് ഭാര്യയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ വയോധികന് ജീവനൊടുക്കി
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബംഗളൂരു(www.kasaragodtimes.com 07.04.2021): കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയില്‍ വീടിന് തീയിട്ട് നാലു കുട്ടികള്‍ ഉള്‍െപ്പടെ ഏഴു പേരെ കൊലപ്പെടുത്തിയ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് തീയിട്ടശേഷം സ്ഥലത്തുനിന്നു പോയ എസ്റ്റേറ്റ് തൊഴിലാളിയായ കുടക് പൊന്നംപേട്ട് മുഗതഗേരി സ്വദേശി യെരവര ഭോജയെയാണ് (48) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന അന്നുതന്നെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിെന്റ പ്രാഥമിക നിഗമനം. ചൊവ്വാഴ്ചയാണ് ഭോജയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ച വീരാജ്പേട്ടിലെ പൊന്നംപേട്ട് മുഗതഗേരിയിലെ സ്വകാര്യ എസ്റ്റേറ്റിലെ പാടികളിലൊന്നിനാണ് ഭോജ തീയിട്ടത്. മദ്യലഹരിയില്‍ നിരന്തരമായി ഇയാള്‍ ഭാര്യ ബേബിയെ മര്‍ദിച്ചിരുന്നു. ഇതേതുടര്‍ന്ന് സമീപത്ത് പാടിയില്‍ താമസിക്കുന്ന സഹോദരന് മഞ്ജുവിെന്റ വീട്ടിലേക്ക് ഒരാഴ്ച മുമ്ബാണ് ബേബി താമസം മാറ്റിയത്.
മഞ്ജുവിെന്റ വീട്ടില്‍ ബേബിയും മറ്റു കുടുംബാംഗങ്ങളും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഭോജ പെട്രോളൊഴിച്ചശേഷം വീടിന് തീയിട്ടത്. ഭോജയുടെ ഭാര്യ ബേബി (40), ഭോജയുടെ ബന്ധു സീത (45), മറ്റൊരു ബന്ധുവിെന്റ മകളായ പ്രാര്‍ഥന (ആറ്), മഞ്ജുവിെന്റ മക്കളായ പ്രകാശ് (ആറ്), വിശ്വാസ് (ഏഴ്), തോലയുടെ മകനായ വിശ്വ (ആറ്) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭോജയുടെ ബന്ധുവിെന്റ ഭാര്യയായ ഭാഗ്യയും പിന്നീട് മരിച്ചു.