രാജസ്ഥാനിലെ റക്ബർ ഖാൻ്റെ ആൾക്കൂട്ടക്കൊല; നാലു പേർക്ക് ഏഴ് വർഷം വീതം തടവ്

രാജസ്ഥാനിലെ റക്ബർ ഖാൻ്റെ ആൾക്കൂട്ടക്കൊല; നാലു പേർക്ക് ഏഴ് വർഷം വീതം തടവ്

രാജസ്ഥാനിലെ ആൽവാറിൽ റക്ബർ ഖാനെ ആൾക്കൂട്ടക്കൊല ചെയ്ത കേസിൽ നാല് പ്രതികൾക്ക് ഏഴ് വർഷം വീതം തടവ്. പ്രതി ചേർക്കപ്പെട്ട വിശ്വ ഹിന്ദു പരിഷത് അംഗം നവൽ കിഷോർ ശർമയെ കോടതി വെറുതെവിട്ടു. പശുക്കടത്താരോപിച്ച് 2018 ജൂലായ് 21നാണ് റക്ബർ ഖാനെ (29) ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.

നരേഷ് ശർമ, വിജയ് കുമാർ, ധർമേന്ദ്ര യാദവ്, പരംജിത് സിംഗ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ആൾക്കൂട്ടത്തെ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി പിന്നീടാണ് നവൽ കിഷോർ ശർമയെ അറസ്റ്റ് ചെയ്തത്.